സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതനയാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നല്കി

കോട്ടയം: “അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്രവിചാര പുലരി പിറക്കാൻ” എന്ന മുദ്രാവാക്യവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതനയാത്രയ്ക്ക്  കോട്ടയത്ത് സ്വീകരണം നല്കി. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന സ്വീകരണയോഗം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് എം ജി ശശിധരൻ അധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, അഡ്വ. വി ബി ബിനു, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ബി ശശികുമാർ, ജാഥാംഗം അജിത് കൊളാടി, നടൻ പി ആർ ഹരിലാൽ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻറ് ബാബു കെ ജോർജ്, സെക്രട്ടറി അഡ്വ.എൻ ചന്ദ്രബാബു, സംസ്ഥാന കൗൺസിൽ അംഗം സി എം മാത്യു, മുൻ ജില്ലാ സെക്രട്ടറി പ്രൊഫ. കെ ആർ ചന്ദ്രമോഹനൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ ഡി ശിവൻ, താലൂക്ക് സെക്രട്ടറി സി ബാബു, താലൂക്ക് ജോയിൻ്റ് സെക്രട്ടറി ഷൈജു തെക്കുംചേരി, താലൂക്ക് വൈസ് പ്രസിഡൻ്റ്  തോമസ് പോത്തൻ എന്നിവർ പ്രസംഗിച്ചു.

ഡിസംബർ 22 ന് അരുവിപ്പുറത്ത് നിന്നും അരംഭിച്ച ദക്ഷിണമേഖല ജാഥ 30 ന് തൃശൂരിൽ സമാപിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധുവാണ് ജാഥ ക്യാപ്റ്റൻ.

Be the first to comment

Leave a Reply

Your email address will not be published.


*