‘ജീസസ് ആന്റ് മദർ മേരി’ 3Dയിൽ ഒരുങ്ങുന്ന ആദ്യ ബൈബിൾ സിനിമ; ടൈറ്റിൽ അവതരിപ്പിച്ച് മാർപ്പാപ്പ

ലോക സിനിമാ ചരിത്രത്തിൽ പുതുചരിത്രമെഴുതുന്ന 3D ബൈബിള്‍ സിനിമ ‘ജീസസ് ആൻഡ് മദർ മേരി’യുടെ ടൈറ്റിൽ 3D പോസ്റ്റർ വത്തിക്കാനിൽ വെച്ച് പ്രകാശനം ചെയ്തു. സിനിമയുടെ 3D പോസ്റ്റർ പ്രകാശന ചടങ്ങ് നിർവഹിച്ച് പോപ്പ് ഫ്രാൻസിസ് അനുഗ്രഹിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ആളുകൾ പങ്കെടുത്തിരുന്ന ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലിപറമ്പിൽ മാർപാപ്പയ്ക്ക് മാർപാപ്പയുടെ തന്നെ മനോഹരമായ 3D ഫോട്ടോ സമ്മാനിച്ചു.

ലോക സിനിമയെ തന്നെ 3D എഫക്ട്സ് കൊണ്ട് അവതാറിലൂടെ വിസ്മയിപ്പിച്ച ചക്ക് കോമിസ്കി ഈ പ്രോജക്ടിന്റെ 3D കൈകാര്യം ചെയ്യുന്നു. ബ്രിട്ടനും ഇറ്റലിയിലും ആസ്ഥാനമാക്കിയ മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക് മേക്കപ്പിന് നേതൃത്വം നല്‍കുന്നു.

ഹോങ്‌കോങ്ങ് ആസ്ഥാനമായ ക്യാമെക്സ് ആർട്ട് പ്രൊഡക്ഷൻ നിർവ്വഹിക്കുന്നു. 3D സ്റ്റീരിയോയോസ്‌കോപിക് പ്രൊഡക്ഷന്‍ ദുബായ് – ഇന്ത്യൻ ആസ്ഥാനമായ XRFX കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ചുമതല ഇന്ത്യൻ സ്ഥാപനം ആയ CG പാർക്കാണ് നിർവഹിക്കുന്നത്.

റാഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമ്മാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും, യു.എ.ഇ. – ഇന്ത്യയിൽ നിന്നുമായി 10ഓളം പേരും കൈ കോർക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*