ബിനു അടിമാലിക്കെതിരെ ​ഗുരുതര ആരോപണവുമായി താരത്തിൻ്റെ സോഷ്യൽ മീ‍ഡിയ മാനേജർ ജിനേഷ്

നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിക്കെതിരെ ​ഗുരുതര ആരോപണവുമായി താരത്തിൻ്റെ സോഷ്യൽ മീ‍ഡിയ മാനേജറും ഫോട്ടോ​ഗ്രാഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും ക്യാമറ തല്ലിത്തകർത്തെന്നുമാണ്‌ ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു മർദനം.

യൂട്യൂബ് ചാനലിലൂടെയാണ് ജിനേഷിൻ്റെ ആരോപണം. മൂന്നു വർഷമായി നടൻ്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത് ജിനേഷായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ബിനു അടിമാലിയുമായി തെറ്റുന്നത്. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടേയും പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റേയും വീട്ടിൽ ബിനു അടിമാലി പോയത് ചീത്തപ്പേര് മാറ്റി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നു എന്നും ഇയാൾ പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*