പ്രേക്ഷകർ ഒരിക്കൽ കൂടി കാണാൻ കാത്തിരുന്ന ബിജു മേനോൻ ആസിഫ് അലി കോമ്പിനേഷനിൽ ജിസ് ജോയ് ചിത്രം ‘തലവൻ’ ഇന്ന് തീയേറ്ററിലെത്തും. കൂടെ എല്ലാം മറന്ന് ചിരിക്കാൻ അൽത്താഫ് സലീമും അനാർക്കലി മരയ്ക്കാറും ഒരുമിച്ചെത്തുന്ന ‘മന്ദാകിനി’യും.‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ഹിറ്റ് സിനിമയിൽ അച്ഛനും മകനുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയതിനു ശേഷമാണ് ഇപ്പോൾ രണ്ട് പോലീസ് ഓഫീസർമാരായി ഇരുവരും എത്തുന്നത്. രണ്ടു പേർ തമ്മിലുള്ള വിവാഹവും അതുമായി ബന്ധപ്പെട്ടു നടക്കുന്ന കാര്യങ്ങളുമാണ് മന്ദാകിനിയുടെ പറയുന്നത്. അൽതാഫ് സ്‌ക്രീനിൽ വരുമ്പോൾ തന്നെ ചിറിച്ച് തുടങ്ങുന്ന മലയാളി പ്രേക്ഷകർ ആദ്യ ദിനം തന്നെ മന്ദാകിനിക്ക് ടിക്കെറ്റെടുക്കുമെന്നുറപ്പ്.
തലവൻ രണ്ട് വ്യത്യസ്ത റാങ്കിലുള്ള പോലീസ് ഓഫീസർമാർക്കിടയിൽ സംഭവിക്കുന്ന പ്രശനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ത്രില്ലർ സ്വഭാവമുള്ള സിനിമ ജിസ് ജോയ് എന്ന സംവിധായകന്റെ കരിയറിന്റെ പരിണാമത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷങ്ങളിലായി പുറത്ത് വരുന്ന ചിത്രങ്ങൾ ‘ടിപ്പിക്കൽ ജിസ് ജോയ് ചിത്രം’ എന്ന ലേബലിൽ നിന്ന് മാറിനിൽക്കുന്നവയാണ്. വിനോദ് ലീല സംവിധാനം ചെയ്യുന്ന മന്ദാകിനിയുടെ ട്രെയിലർ മുഴുവനും ഒരു കല്യാണവീടിന്റെ ബഹളങ്ങളും അത് കഴിഞ്ഞുള്ള സംഭവങ്ങളുമാണ്. അൽത്താഫിനും അനാർക്കലി മരക്കാറിനു പുറമെ ജിയോ ബേബി, ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്, അജയ് വാസുദേവ്, ഗണപതി സരിത കുക്കു ജാഫർ ഇടുക്കി, അശ്വതി ശ്രീകാന്ത്, വിനീത് തട്ടിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ട്രൈലറിന്റെ ഒടുവിൽ അതിഥി വേഷത്തിൽ പ്രിയ വാര്യരെയും കാണാം.
വടക്കൻ മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിലെ ഡയലോഗുകൾ മലബാർ ശൈലിയിലുള്ളതല്ല. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ് അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവർ മറ്റു പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്യുന്നു. മന്ദാകിനിയുടെ കഥ എഴുതിയ ഷിജു എം ഭാസ്കർ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. എഡിറ്റിംഗ് ഷിറിൽ, സംഗീതം ബിബിൻ അശോക്.
അരുൺ നാരായൺ ഓപ്രൊഡക്ഷന്സിന്റെയും ലണ്ടൻ സ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ‘തലവൻ’ നിർമിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ദിപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം- ജിഷാദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
Be the first to comment