കൊച്ചി: ഐടി ജോലിയില്‍ നിന്ന് ഐടി സംരംഭകനാവുകയും ഒപ്പം സ്‌കൈ ഡൈവിംഗ് എന്ന താത്പര്യം പിന്തുടരുകയും ചെയ്യുന്ന ജിതിൻ വിജയൻ ദേശീയശ്രദ്ധയാകർഷിക്കുന്നു. ഈയിടെ 42,431 അടി ഉയരത്തില്‍ നിന്ന് ഡൈവ് ചെയ്ത് റെക്കോഡുകള്‍ ഭേദിച്ച ജിതിന്‍റെ അളവില്ലാത്ത ധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും കഥ . 2.47 മിനിറ്റ് ചാട്ടത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമുള്ള ഫ്രീ ഫോളിനുള്ള ഗിന്നസ് ലോക റെക്കോഡ് ജിതിൻ സ്വന്തമാക്കി.
‘41 വയസ്സുള്ള ജിതിന്‍ വിജയന്‍ സ്‌കൈ ഡൈവിംഗ് രംഗത്ത് ഒരു പുതുമുഖമല്ല. നിരവധി റെക്കോര്‍ഡുകള്‍ ഇതിനകം തന്നെ അദ്ദേഹം കുറിച്ചിട്ടുണ്ട്. ദേശീയ പതാകയുമായി ഏറ്റവും ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിംഗ് ചെയ്യ്തതിനുള്ള ലോക റെക്കോര്‍ഡും ഇതുവഴി അദ്ദേഹം കരസ്ഥമാക്കി. വിജയന്‍റെ ധീരമായ ആ ശ്രമത്തിന് മുന്‍പ്, 30,000 അടിക്കു മീതെ ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിംഗ് നടത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ നേട്ടം സ്‌കൈ ഡൈവിംഗ് ലോകത്ത് ഒരു സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
Be the first to comment