ഏറ്റുമാനൂരപ്പൻ കോളേജിൽ തൊഴിൽമേള നവംബർ 5ന്

ഏറ്റുമാനൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ഏറ്റുമാനൂരപ്പൻ കോളേജും ചേർന്ന് നടത്തുന്ന തൊഴിൽമേള ‘ദിശ 2022’ നവംബർ 5 ശനിയാഴ്ച നടക്കും. കോളേജ് കാമ്പസിൽ രാവിലെ ഒമ്പതിന് മേള ആരംഭിക്കും.

സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തും. 18 മുതൽ 35 വയസ്സുവരെയുള്ളവർക്ക് ഈ മേളയിൽ പങ്കെടുക്കാം.

ബി.പി.ഒ., ഐ.ടി., ബാങ്കിങ്, നോൺബാങ്കിങ് ഫൈനാൻസ്, ഒട്ടോമൊബൈൽസ്, ടെക്നിക്കൽ, നോൺ ടെക്നിക്കൽ, ആശുപത്രികൾ, റീടെയിൽ, എഫ്.എം.സി.ജി., കെ.പി.ഒ. മേഖലകളിലെ 2,000-ത്തോളം ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എൽ.സി., പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി. എന്നീ യോഗ്യതയിൽ ഏതെങ്കിലുമൊരു യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 0481 2563451, 0481 2565452.

Be the first to comment

Leave a Reply

Your email address will not be published.


*