നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

* കോട്ടയം മെഡിക്കൽ കോളജിൽ അനസ്തീസിയ ടെക്നീഷ്യൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ ഗവണ്മെൻ്റ് അംഗീകൃത പ്രോജക്ടിൽ അനസ്തീസിയ ടെക്നീഷ്യൻ ഒഴിവിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 0481-2592308, 0481-25956

 

* എൽ ബി എസ് സെൻ്ററിൽ ഗസ്റ്റ് ലക്ചറർ (ടാലി)

പാമ്പാടി: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പാമ്പാടി ഉപകേന്ദ്രത്തിൽ ഗസ്റ്റ് ലക്ചറർ (ടാലി) തസ്തികയിലേക്ക് പാനൽ
രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംകോം ടാലി/ബികോം ടാലി എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പ്രവൃത്തി പരിചയം വേണം. താല്പര്യമുള്ളവർ 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം പാമ്പാടി ഓഫീസിൽ എത്തണം. 
ഫോൺ:0481-2505900.

* പുതുപ്പള്ളി സ്കൂളിൽ അധ്യാപക ഒഴിവ്

പുതുപ്പള്ളി: ഗവണ്മെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു കൊമേഴ്സ് വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. ഇന്നു രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂ നടക്കും.

* ചിൽഡ്രൻസ് ഹോമിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ 

തിരുവഞ്ചൂർ: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന കോട്ടയം ഗവണ്മെൻ്റ് ചിൽഡ്രൻസ് ഹോമിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് വോക് – ഇൻ-ഇന്റർവ്യൂ നടത്തും. ഒരു വർഷത്തെ കരാർ നിയമനമാണ്. എട്ടാം ക്ലാസാണ് യോഗ്യത. കുട്ടികളെ പരിചരിക്കാനും സ്ഥാപന ശുചീകരണ പ്രവർത്തനങ്ങളിലും താത്പര്യമുള്ള 45 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ജോലിയിൽ മുൻപരിചയമുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന. താത്പര്യമുള്ളവർ ജൂലൈ 12ന് രാവിലെ 11നു ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9947562643.

 

* അൽഫോൻസ കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

പാലാ: അൽഫോൻസ കോളജിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ (അംഗപരിമിതർ) നിന്നും അതിഥി അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ www.alphonsacollege.edu.in ൽ പ്രവേശിച്ച് ജൂലൈ നാലിനു മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.

* ബ്രഹ്മമംഗലം സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം

ബ്രഹ്മമംഗലം: ബ്രഹ്മമംഗലം എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ് സ്കൂളിൽ സുവോളജി, ബോട്ടണി, ഹിന്ദി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിലവിലുള്ള താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 3.30ന് അഭിമുഖം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Be the first to comment

Leave a Reply

Your email address will not be published.


*