ജോലി ഒഴിവുകൾ

അധ്യാപക ഒഴിവ്

* വിഴിക്കിത്തോട്: ചേനപ്പാടി ആർവി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഗ്രികൾച്ചർ (യോഗ്യത – ബിഎസ് സി അഗ്രികൾച്ചർ), എന്റർപ്രണർഷിപ് ഡെവലപ്മെന്റ് (യോഗ്യത -എംകോം, ബിഎഡ്, സെറ്റ്) എന്നീ തസ്തികകളിലാണ് ഒഴിവ്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം.

* മുണ്ടക്കയം: കുഴിമാവ് ഗവണ്മെൻ്റ് ഹൈസ്കൂളിൽ ഗണിത ശാസ്ത്രം തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 30ന് രാവിലെ 10.30ന് നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

* മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്എസ് വിഭാഗത്തിൽ ഹിസ്റ്ററി, എക്കണോമിക്സ്, കൊമേഴ്സ് (ഇഡി) വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി 30ന് രാവിലെ 11ന് ഇന്റർവ്യൂവിന് സ്കൂളിൽ ഹാജരാകണം. യോഗ്യത – പിജി, ബി എഡ്, സെറ്റ്, നെറ്റ്. ഫോൺ: 9446113684.

* കോട്ടയം: മെഡിക്കൽ കോളജ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എന്റർപ്രണർഷിപ് ഡെവലപ്മെന്റ്, ഡയറ്റ് അസിസ്റ്റന്റ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ എത്തണം. ഫോൺ: 9446602767.

* രാമപുരം: ഇടക്കാലി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ വിഭാഗത്തിൽ ഫിസിക്സ്, ബോട്ടണി, സുവോളജി, ഹിന്ദി എന്നീ ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ ജൂലൈ ഒന്നിനു രാവിലെ 11 ന് അസൽ രേഖകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

* കടുത്തുരുത്തി: കാട്ടാമ്പാക്ക് വടനിരപ്പ് ഗവൺമെന്റ് യുപിസ്കൂളിൽ എപി വിഭാഗത്തിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ജൂലൈ നാലിന് രാവിലെ 11.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

* കടുത്തുരുത്തി: കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്എസ് സ്കൂളിൽ വൊക്കേഷണൽ ടീച്ചർ കംപ്യൂട്ടർ സയൻസ് അധ്യാപകന്റെ താൽകാലിക അധ്യാപക ഒഴിവുണ്ട്. ബിടെക്, എം ടെക്, എംസിഎ ഇതിൽ ഏതെങ്കിലും യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം.

ആശാ വർക്കർമാരെ നിയമിക്കും

കൊഴുവനാൽ: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിരാടിസ്ഥാനത്തിലും ഏഴാം വാർഡിൽ താൽക്കാലിക അടിസ്ഥാനത്തിലും ആശാ വർക്കർമാരെ നിയമിക്കുന്നതിലേക്കായി 25 നും 45 നും ഇടയിൽ പ്രായമുളള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായിട്ടുളള വിവാഹിതരായിട്ടുളള തദ്ദേശീയരായ വനിതകൾക്കാണ് മുൻഗണന. ഒന്ന്, ഏഴ് വാർഡിൽ നിന്നുള്ളവർക്കു മുൻഗണന. താത്പര്യമുള്ളവർ ജൂലൈ നാലിന് ഉച്ചകഴിഞ്ഞ് 2.30ന് പഞ്ചായത്ത് ഓഫീസിൽ ബയോഡേറ്റ സഹിതം ഹാജരാകണം.

Be the first to comment

Leave a Reply

Your email address will not be published.


*