
മുൻ കേരള കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക്. ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ജോണി നെല്ലൂർ തന്റെ വരവറിയിച്ചിരിക്കുന്നത്. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയശേഷം ജോസ് കെ മാണി പ്രതികരിച്ചു.
ഇനിയും പല നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങി വരും. ജോണി നെല്ലൂരിൻ്റെ മടങ്ങി വരവ് പാർട്ടിക്ക് കരുത്താകും. യുഡിഎഫിൻ്റെ ഭാഗമായിരുന്നയാൾ എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ അത് വലിയ സന്ദേശമാണ് നല്കുന്നത്. ഉചിതമായ പദവി ജോണി നെല്ലൂരിന് നല്കും. ജോണി വർഷങ്ങൾക്ക് മുൻപ് തന്നെ മടങ്ങി വരാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴാണ് എത്തിയതെന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോസഫ് ഗ്രൂപ്പിൽ അതൃപ്തരായ നേതാക്കൾ ഇനിയും ഉണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. അവരെയും മാതൃസംഘടനയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.
Be the first to comment