അതിരമ്പുഴയിലെ വേദവ്യാസന്റെ പേരിൽ അറിയപ്പെടുന്ന വേദഗിരിമലയെ ഹരിതാഭമാക്കുന്നതിന് നേതൃത്വം നൽകിയ ജോജോ ജോർജ് ആട്ടേൽ. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറാണ്.
റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വേദഗിരിമലയിൽ അഞ്ചരയേക്കർ സ്ഥലത്ത് നൂറുകണക്കിന് ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും കാട്ടുചെടികളും വെച്ചുപിടിപ്പാണ് ജോജോ ശ്രദ്ധേയനായത്. ഒന്നാം വാർഡ് യുവജനക്കൂട്ടായയുടെയും വേദവ്യാസഗിരി സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ എതാനും വർഷം മുൻപാണ് ജോജോ ഇത് ആരംഭിച്ചത്.
ഇപ്പോൾ ഇവിടെയെത്തിയാൽ സ്വഭാവിക വനത്തിന്റെ ഭംഗി ആസ്വദിക്കാം.
Be the first to comment