
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജോസ് അമ്പലകുളത്തെ തിരഞ്ഞെടുത്തു. മുൻ ധാരണ പ്രകാരം സജി തടത്തിൽ രാജി വെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജോസ് അഞ്ജലിയായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി. ജോസ് അഞ്ജലി നാലു വോട്ടുകൾ നേടിയപ്പോൾ ജോസ് അമ്പലകുളം പതിനാലു വോട്ടുകൾ നേടി വിജയിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി.
മോൻസ് ജോസഫ് എം എൽ എ, ജോയ് എബ്രഹാം, കേരളം കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ, പ്രിൻസ് ലൂക്കോസ്, തോമസ് കണ്ണതറ ,ബാങ്ക് പ്രസിഡന്റ് പി വി മൈക്കിൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരകുഴി, ഷബീർ ഷാജഹാൻ, ഹരിപ്രകാശ്, ജെയിംസ് തോമസ്, ജോജോ ആട്ടേൽ, സജി തടത്തിൽ, ബിജു വലിയമല, ജെയ്സൺ ഒഴുകയിൽ, മൈക്കിൾ ജെയിംസ്, ആലിസ് ജോസഫ്, ഹസീന സുധീർ, സൈമൺ, ഔസേപ്പച്ചൻ എട്ടുകാട്ടിൽ, കബീർ ഇസ്മായിൽ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
Be the first to comment