ഉഴവൂർ പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് ജോസ് കെ. മാണി എംപി നാടിന് സമർപ്പിക്കും

കുറവിലങ്ങാട്: ഉഴവൂർ പഞ്ചായത്തിലെ ചിറയിൽക്കുളത്ത് നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് നാടിന് സമർപ്പിക്കും. ഉഴവൂരിലേയും സമീപഞ്ചായത്തുകളിലേയും ജനങ്ങൾക്ക് മാനസിക, ശാരീരിക ആരോഗ്യത്തിന് പ്രയോജനപ്പെടുത്താനകുന്ന പദ്ധതി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി എന്നിവരുടെ പ്രാദേശിക വികസനഫണ്ടും ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ലഭ്യമാക്കിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. അമൃത് സരോവർ പദ്ധതിയുടെ ഭാഗമായെത്തിയ വികസനവും ഹാപ്പിനെസ് സെന്ററിന് നേട്ടമായി.

കുട്ടികൾക്കും വനിതകൾക്കും വയോജനങ്ങൾക്കുമായി വ്യായാമത്തിനും ഉല്ലാസത്തിനുമായി പ്രത്യേകം പാർക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. ചിൽഡ്രൻസ് പാർക്കുകളും ഓപ്പൺ ജിമ്മും വനിതാ ജിമ്മും, പുതുതലമുറയ്ക്ക് ഏറെ ആകർഷകമായി ഫോട്ടോ പോയിന്റ്, സെൽഫി പോയിന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

13ന് നാലിന് പദ്ധതി ജോസ് കെ. മാണി എംപി നാടിന് സമർപ്പിക്കും. സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിക്കും. ചിൽഡ്രൻസ് പാർക്ക് തോമസ് ചാഴികാടൻ എംപിയും വയോജനങ്ങളുടെ പാർക്ക് മോൻസ് ജോസഫ് എംഎൽഎയും അമൃതസരോവർ പദ്ധതിയിൽ നവീകരിച്ച കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചനും ശുചിത്വസമുച്ചയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം മാത്യവും ഉദ്ഘാടനം ചെയ്യും. വനിതാ ജിമ്മിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്യും. സെൽഫി പോയിന്റ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം രാമചന്ദ്രനും ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറി ഒരുക്കുന്ന പുസ്തകക്കൂട് പഞ്ചായത്തംഗം മേരി സജിയും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്, പഞ്ചായത്തംഗങ്ങൾ പങ്കെടുക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*