
അതിരമ്പുഴ: കോട്ടയം യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ ഏറ്റുമാനൂർ മണ്ഡലം പര്യടനത്തിൽ താരമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ജോസ്‌വിൻ ബിജു. കേരള കോൺഗ്രസ് പ്രവർത്തകനായ നാൽപ്പാത്തിമല സ്വദേശി കണിയാമല ബിജു ജോസഫിൻ്റെയും സോജിയുടെയും മൂത്തമകനാണ് ജോസ്‌വിൻ. ഇന്നലെ നടന്ന പര്യടനത്തിൽ ജോസ്‌വിൻ വരച്ച ഫ്രാൻസിസ് ജോർജിൻ്റെ ചിത്രം അദ്ദേഹത്തിന് തന്നെ സമ്മാനിയ്ക്കുകയായിരുന്നു. അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിയായ ജോസ്‌വിൻ ഈ കഴിഞ്ഞ സബ് ജില്ലാ ചിത്രരചന മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. മറ്റ് നിരവധി ചിത്രരചന മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ജോസ്‌വിൻ, ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതിനോടകം തന്നെ രാഹുൽ ഗാന്ധി, അൽഫോൻസാമ്മ, ഗാന്ധിജി എന്നിവരുടെ ചിത്രങ്ങളും ഈ കൊച്ചുമിടുക്കൻ്റെ ക്യാൻവാസിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ നടന്ന മണ്ഡലപര്യടനത്തിൽ പ്രമുഖർ ജോസ്‌വിനെ അഭിനന്ദിച്ചു.
Be the first to comment