
മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു (89)അന്തരിച്ചു. മലയാള മനോരമ മുൻ പത്രാധിപസമിതി അംഗമായിരുന്നു. വനിത മുൻ എഡിറ്റർ ഇൻ ചാർജ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് മണർകാട് കുന്നേൽ തറവാട് വീട്ടിലെത്തിക്കും. സംസ്‌കാരം ബുധനാഴ്ച 12ന് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.
Be the first to comment