തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബായിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. 48 വയസായിരുന്നു.
യാത്രാ പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. നോവലിന് കൈരളി– അറ്റ്ലസ് സാഹിത്യ പുരസ്കാരം ലഭിച്ചു. ഷാങ്ഹായ് പാഠപുസ്തകം, എന്റെ തിബറ്റ് എന്നീ പുസ്തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളി.
976 ൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ ജനനം. 1996 മുതൽ പത്രപ്രവർത്തന രംഗത്ത് സജീവം. മംഗളം, ഫ്രീ പ്രസ് ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, സൺഡേ ഇന്ത്യൻ എന്നിവയിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലി ചെയ്തു.
അച്ഛൻ: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി. മക്കൾ: അപൂർവ, അനന്യ.
Be the first to comment