കെ.കെ. ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി

ഇടുക്കി : മുന്നണി മര്യാദകൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനു പിന്നാലെ സിപിഐ നേതാവ് കെ.കെ. ശിവരാമനെ എൽഡിഎഫിന്‍റെ ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ തീരുമാന പ്രകാരമാണ് നടപടി.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ സംസ്ഥാനസർക്കാരിനും സിപിഎമ്മിനും എതിരേ ശിവരാമൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങൾ വിവാദമായി മാറിയിരുന്നു. എൽഡിഎഫിനുള്ളിൽ ഇതിനെതിരേ വിമർശനം ഉയർന്നിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് നടപടി.

ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലി കുമാറിനായിരിക്കും ചുമതല. കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് സിപിഐ നേതാക്കന്മാർ എൽഡിഎഫ് കൺവീനർമാരായി ഇരിക്കുന്നത്. ഇവരെ മൂന്നു പേരെയും മാറ്റാനാണ് തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*