മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ മുരളീധരൻ 

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ മുരളീധരൻ . മുഖ്യമന്ത്രി സംഘപരിവാറിന്റെ ഒപ്പമാണെന്നും തെറ്റുകാർക്കൊപ്പമാണെന്നും കേ മുരളീധരൻ‌ പറഞ്ഞു. സിപിഐയുടെ നിലപാട് ഇനി എന്താണെന്ന് അറിയാൻ‌ താത്പര്യം ഉണ്ടെന്ന് മുരളീധരൻ  പറഞ്ഞു. ഒന്നുകിൽ സിപിഐ വാചക കസർത്ത് നിർത്തി മുഖ്യമന്ത്രിയുടെ അടിമയായി കഴിയുകയാണ് മാർഗമെന്ന് അദ്ദേഹം പറഞ്ഞു.

 എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട് ആരും അം​ഗീകരിക്കില്ല. ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം. അല്ലാതെ ഒരു അന്വേഷണത്തോടും യുഡിഎഫ് സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

തെറ്റ് ചെയ്യുന്നവരുടെ കൂടെയാണ് മുഖ്യമന്ത്രിയെന്ന് ഇന്നത്തെ പത്ര സമ്മേളനത്തിലൂടെ മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. അവനവൻ പറഞ്ഞ തെറ്റിനെ ന്യായീകരിക്കാൻ ഉണ്ടായില്ലാ വെടി വെക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. ഒരു ഭരണകക്ഷി എംഎൽഎയുടെ ആരോപണം പോലും അന്വേഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ ഇവിടെ കാണാൻകഴിയുന്നതെന്ന് മുരളീധരൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*