
സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല. ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല. എന്നാൽ രാജീവ് ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു.
വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കാനുള്ള ശ്രമം നടന്നു. അടുത്തതായി ക്രിസ്ത്യാനികളുടെ നേർക്കായിരിക്കും അക്രമങ്ങൾ നടക്കുക. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ വയ്ക്കുന്നത് ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ വെക്കുന്നതിന് തുല്യമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Be the first to comment