
ആരോഗ്യമന്ത്രി ഡൽഹിയിൽ പോയിട്ട് ക്യൂബൻ മന്ത്രിയെ മാത്രം കണ്ടിട്ട് മടങ്ങിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സാധാരണ ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ കാണാൻ പോകുമ്പോൾ നേരത്തെ അപ്പോയിൻമെന്റ് എടുക്കാറുണ്ട്. പക്ഷേ വീണാ ജോർജ് പോയപ്പോൾ അപ്പോയിൻമെന്റ് എടുത്തില്ല. ആശമാരുടെ സമര വേദിയിൽ എത്തി സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.
അപ്പോയിൻമെന്റ് ചോദിച്ചു തന്നില്ല എന്നാണ് വീണാ ജോർജ് പറയുന്നത്. പക്ഷേ അത് പച്ചക്കള്ളമാണ് ഗോവിന്ദൻ മാഷിന്റെ പ്രതികരണത്തോടെ മനസ്സിലായി. അസംബ്ലിയുടെ ഇടയിൽ മന്ത്രി ഓടിപ്പോയത് ക്യൂബൻ സംഘത്തെ കാണാനാണ്.
ധനമന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ മുഖ്യമന്ത്രി എന്തുകൊണ്ട് ഫണ്ട് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടില്ല. സമരത്തെ ഭീഷണി കൊണ്ട് അടിച്ചമർത്താം എന്ന് പിണറായി കരുതേണ്ട. എത്ര ദിവസം കഴിഞ്ഞാലും വിജയിചേ സമരം അവസാനിക്കൂവെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം ആശമാർക്ക് ഐക്യദാർഢ്യവുമായി കാസർഗോഡ് നിന്ന് ആശമാർ എത്തി. കന്നഡയിൽ മുദ്രാവാക്യം വിളിച്ചാണ് ആശമാർ എത്തിയത്.
Be the first to comment