‘ക്ഷേത്രാചാരങ്ങൾ തീരുമാനിക്കേണ്ടത് തന്ത്രിമാർ, രാഷ്ട്രീയമായി തീരുമാനമെടുക്കേണ്ടതല്ല’: കെ മുരളീധരൻ

ക്ഷേത്രാചാരങ്ങൾ തീരുമാനിക്കേണ്ടത് തന്ത്രിമാർ, രാഷ്ട്രീയമായി തീരുമാനമെടുക്കേണ്ടതല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പെരിയ കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമം. മുഖ്യമന്ത്രി ബോധപൂർവ്വം കുഴി കുഴിച്ചു എല്ലാരും അതിൽ വീണു. പിന്നിൽ ഗൂഢലക്ഷ്യമാണ്.

കാലം മാറി അതുകൊണ്ട് പരിഷ്കാരം വേണമെന്ന് പറഞ്ഞാൽ ഇന്ന് ഷർട്ട് വേണം എന്ന് പറഞ്ഞവർ നാളെ പാന്റ് വേണമെന്ന് പറയും. തൊഴുന്നത് പഴയ രീതിയാണ് അതുകൊണ്ട് ഹായ് എന്ന് പറയാം എന്ന് തീരുമാനിക്കുമോ? ക്ഷേത്രങ്ങളെ ക്ഷേത്രങ്ങളുടെ വഴിക്ക് വിടൂ.

ഇതിൻ്റെ ഗുണം പിണറായിക്കാണ്. സനാതന ധർമ്മം അശ്ലീലമെന്ന് പറഞ്ഞത് പൈതൃകത്തെ അപമാനിക്കലാണ്. യു.ഡി എഫ് വിട്ട എല്ലാവരും തിരിച്ചു വരണം. അത് ചർച്ച ചെയ്യേണ്ട സമയമാണ്.ആരുടെ മുന്നിലും വാതിൽ കൊട്ടിയടക്കരുത്.

എല്ലാരെയും പുകഴ്ത്താറുണ്ട്. ആരെങ്കിലും പുകഴ്ത്തിയിൽ മുഖ്യമന്ത്രിയാവില്ല. കോൺഗ്രസിൽ ചില ചിട്ടവട്ടങ്ങൾ ഉണ്ട്. ഗ്രൂപ്പിൻ്റെ സമയം കഴിഞ്ഞു. നേതാക്കൻമാർക്ക് സ്ഥാനങ്ങൾ കിട്ടാനാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് എല്ലാവർക്കും ഇപ്പോൾ അറിയാം.

മുഖ്യമന്ത്രി സ്ഥാനത്തെ കുറച്ച് ഒരു തർക്കവും ഇല്ല. വിളിക്കുന്ന സ്ഥലത്ത് എല്ലാരും പോകാറുണ്ട്. ചെന്നിത്തല പോകുമ്പോ എല്ലാരും ശ്രദ്ധിക്കുന്നു. ഞങ്ങൾ പോകുമ്പോ ആരും ശ്രദ്ധിക്കുന്നില്ല. ആള് കൂടുന്നതൊന്നും വലിയ കാര്യമല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*