സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്ന് കെ മുരളീധരൻ. വെള്ളാപ്പള്ളി എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കാറുണ്ട്. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്. എൻഎസ്എസിന്റെ ചടങ്ങിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ആണ് പങ്കെടുക്കാറുള്ളത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാൻ യോഗ്യൻ എന്ന പരാമർശം ചർച്ചയാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ കെ മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. മൻമോഹൻ സിങ്ങിന്റെ വിയോഗം രാജ്യത്തിനും കോൺഗ്രസിനും വലിയ നഷ്ടമാണ്. എല്ലാ ജനപ്രതിനിധികളെയും ഇത്രയധികം ബഹുമാനിച്ച ഒരു പ്രധാന മന്ത്രി വേറെ ഉണ്ടായിട്ടില്ല. മരണം വരെ അച്ചടക്കം പാലിച്ച കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരനെ മറന്ന് ഒരു തീരുമാനവും എടുത്തില്ല. നയങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. രാഹുലിനെ പാർലമെന്റിലേക്ക് അയച്ചതിനു കേരളത്തിലെ കോൺഗ്രസ് പാർട്ടിയോട് കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിരുന്നു. കോൺഗ്രസിന് തുടർ ഭരണം ലഭിച്ചിരുന്നേങ്കിൽ മൻമോഹൻ സിംഗ് തന്നെ പ്രധാന മന്ത്രി ആകുമായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.
Be the first to comment