കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: കമ്മിഷൻ തെളിവെടുപ്പു നടത്തി

തെക്കുംതല കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്‌സിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ടു സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ കോട്ടയം കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ തെളിവെടുപ്പു നടത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരുമായി മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു കമ്മിഷൻ നേരിൽ കണ്ടു സംസാരിച്ചത്.

മുൻ ചീഫ് സെക്രട്ടറിയും അന്വേഷണ കമ്മിഷൻ ചെയർമാനുമായ കെ. ജയകുമാർ, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. എൻ. കെ. ജയകുമാർ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്. പതിനൊന്നു വിദ്യാർത്ഥികൾ, ഏഴ് അധ്യാപകർ, ഏഴ് അനധ്യാപകർ, ഭരണസമിതി അംഗമായ വിധു വിൻസെന്റ് എന്നിവരടക്കം 26 പേർ കമ്മിഷന് മുൻപിൽ ഹാജരായി മൊഴി നൽകി.

കമ്മിഷനു മുൻപിൽ ഹാജരായി ബോധിപ്പിച്ച വിവരങ്ങളും എഴുതി തയാറാക്കിയ പത്രികയും ഉൾപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*