‘അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്, കോൺഗ്രസ് എന്ന് പറയുന്നത് അൻവർ അല്ല’: കെ സുധാകരൻ

അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്, അത് അൻവറിന്റെ മാത്രം അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് എന്ന് പറയുന്നത് പി വി അൻവർ അല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ നയമുണ്ട്.

അൻവറിന് അനുകൂലവും അല്ല എതിരും അല്ല. അദ്ദേഹത്തോട് വെറുപ്പുമില്ല മതിപ്പുമില്ല. വി എസ് ജോയെ സ്ഥാനാർഥി ആക്കണമെന്ന് പറഞ്ഞത് അൻവറിൻറെ അഭിപ്രായം. ഇതൊരു അസ്വാഭാവികമായ സന്ദർഭമാണ്. എല്ലാവരുമായി ഒന്നിച്ചിരുന്നു തീരുമാനമെടുക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.

അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല. കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

വയനാട്ടില്‍ ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എൻ എം വിജയൻ്റെ കുടുംബത്തിൻറെ ബാധ്യത ഏറ്റെടുക്കുന്നതിൽ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി. എന്‍എം വിജയന്റെ വീട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തി.

തല എടുത്ത് വെട്ടിക്കൊണ്ടു പോകുന്നവര്‍ എന്‍ എം വിജയന്റെ വീട്ടില്‍ പോയി. പരിഹാസം മാത്രമാണുള്ളത്. നവീന്‍ ബാബുവിന്റെ വീട്ടില്‍ എന്തുകൊണ്ട് പോയില്ല. പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*