
ചേലക്കരയിൽ പട്ടികജാതി സമൂഹം യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് കെ സുധാകരൻ. ചേലക്കരയിൽ ജയം ഉറപ്പ്. പിണറായി വിജയനോടുള്ള സിപിഐഎം പ്രവർത്തകരുടെ എതിർപ്പ് കോൺഗ്രസിന് അനുകൂലമാകും. കെ രാധാകൃഷ്ണനെ ചേലക്കരയിൽ നിന്ന് കെട്ടുകെട്ടിച്ചത് രമ്യക്ക് ജയസാധ്യത കൂട്ടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യുഡിഎഫ് ജയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്
ചേലായി ചേലക്കര…
ചേലക്കരയുടെ മനസ്സ് ഇത്തവണ രമ്യക്കൊപ്പമെന്ന് ജനം പറയുന്നു
പിടിച്ചെടുക്കും നമ്മൾ
ഐക്യജനാധിപത്യ മുന്നണി ചേലക്കര നിയോജകമണ്ഡലം സാരഥി കുമാരി രമ്യ ഹരിദാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Be the first to comment