സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ, സർക്കാരിൻ്റെ പിടിപ്പുകേടും അലംഭാവവുമാണ് കാരണം; കെ സുരേന്ദ്രൻ

സംസ്ഥാനം ലഹരിമാഫിയയുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി വിപണനം നടക്കുന്നുണ്ട്.

പുറത്തു നിന്നുള്ള ശക്തികൾ കുട്ടികളെ ക്യാരിയേഴ്സാക്കി മാറ്റുകയാണ്. രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുകൾ ലഹരിവിതരണത്തിൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൻ്റെ ഫണ്ടർമാരെ കണ്ടെത്തുകയും അവരുടെ വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും വേണം.

ലഹരി ഉപയോഗത്തിൻ്റെ ഫലമായുണ്ടാകുന്ന കൊലപാതകങ്ങൾ കേരളത്തിൽ നിത്യസംഭവങ്ങളാവുകയാണ്. സർക്കാരിൻ്റെ പിടിപ്പുകേടും അലംഭാവവുമാണ് സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കാൻ കാരണമായതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*