എസ്.എഫ്.ഐ. കേരള സമൂഹത്തിൽ പടർന്ന് പിടിച്ച മാരക വൈറസ്, നാട്ടിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐ: കെ സുരേന്ദ്രൻ

എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ്.എഫ്.ഐ. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ്.എഫ്.ഐക്കാരും SDPIക്കാരും ഉണ്ട്.

ഇവർ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ ആരോപിച്ചു. CPIM SFI യെ പിരിച്ചു വിടണം.ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. സർക്കാർ പിന്തുണയോടെ ആണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

അതേസമയം കേരളത്തിലെ ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷക്ർതൃത്വം സിപിഐഎം ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അതിൽ നിന്ന് പിന്മാറാൻ സിപിഐഎം തയ്യാറാകണം. ലഹരി മാഫിയയുമായി യുവജന വിദ്യാർഥി സംഘടനകൾക്ക് ബന്ധം ഉണ്ട്. ആ സംഘടനകൾക്ക് സംരക്ഷണം നൽകുന്നത് സിപിഐഎംഎന്നും വി ഡി സതീശൻ ആരോപിച്ചു.

താൻ ഇക്കാര്യം നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. കേരളത്തിലെ സിപിഐഎം എന്താണ് കാണിക്കുന്നത്. ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ പുഷ്പനെ അറിയാമോ എന്ന പാട്ടാണ് പാടുന്നത്. ഇത്തരം പരിപാടികൾ നടത്തുന്നതിലൂടെ ബിജെപിക്ക് വഴിയൊരുക്കുകയാണ്. നാണം കെട്ട പാർട്ടിയായി സിപിഐഎം മാറിഎന്നും വി ഡി സതീശൻ വിമർശിച്ചു.

ലഹരി കേസിൽ എസ് എഫ് ഐ എന്ന ആരോപണത്തിനെതിരായ മന്ത്രിമാരുടെ പ്രതികരണത്തിൽ വി ഡി സതീശൻ രംഗത്തെത്തി. അവരങ്ങ് സമ്മതിച്ചാൽ പോര. എസ്എഫ്ഐ കുറ്റപ്പെടുത്തുക തന്നെ ചെയ്യും. പൂക്കോട്, കോട്ടയം ഉൾപ്പെടെ നേരത്തെയും പറഞ്ഞിരുന്നു. പൂക്കോട് ആത്മഹത്യയാണോ കെട്ടിത്തൂക്കിയതാണോ എന്ന് ഇപ്പോഴും അറിയില്ല. അവർ തെറ്റുകാരാണെന്ന് എസ് എഫ് ഐ നേതൃത്വം തന്നെ പറയുന്നു. പിന്നെ മന്ത്രിമാർക്ക് എന്താണ് പ്രശ്നമെന്നും വി ഡി സതീശൻ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*