
എസ്എഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണകാക്കി അവരെ ഒറ്റപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം അവരെ സംരക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ഉണ്ടാവുന്നത്. കാര്യവട്ടത്ത് എസ്എഫ്ഐ നേതാക്കളാണ് റാഗിംഗ് നടത്തിയത്. വിദ്യാർത്ഥി തന്നെ ഇതു പറഞ്ഞു. റാഗിങ്ങിനെതിരെ ബിജെപി സിഗ്നേച്ചർ ക്യാമ്പയിൻ ആരംഭിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സിദ്ധാർത്ഥന്റെ കൊലപാതകം നടന്ന വാർഷിക ദിനമാണിന്ന്. സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽ റാഗിംഗ് ഉയരുന്നു. പൊലീസിന്റെ നിഷ്ക്രിയത്വവും കേസെടുക്കുന്നതിലെ വീഴ്ചയും സർക്കാരിൻറെ സഹായവുമാണ് റാഗിങ്ങിന് കാരണം.
ഡൽഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ വിധി പിണറായി വിജയനും വരും. അഴിമതിയും മറ്റ് ഡീലുകളും ആണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ വലിയ അഴിമതി നടത്തിയിട്ടും പ്രതിപക്ഷമൊന്നും ചെയ്യുന്നില്ല. ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിൻ്റെ തണലിലാണ് സർക്കാർ നിലനിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വയനാട് പുനരധിവാസത്തിന് കേന്ദ്ര വായ്പ സമയപരിതി നീട്ടി ചോദിക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം കിട്ടിയ ധനസഹായം ശരിയായി ഉപയോഗിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. വയനാട്ടിലെ ജനങ്ങളെ ഇനിയും വഞ്ചിക്കരുതെന്നും സുരേന്ദ്രൻ വിമർശിച്ചു.
Be the first to comment