
ആശാവർക്കർമാരുടെ സമരത്തിൽ സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആശമാരുടെ പ്രശ്ന പരിഹാരത്തിന് ബിജെപി 27-28 തിരുവനന്തപുരത്ത് രാപ്പകൽ സമരം നടത്തും. വെറുതെ കേന്ദ്രത്തെ കുറ്റം പറയുന്നു. മുണ്ടകക്കെെ പുനരധിവാസം പാളി. സമ്പൂർണ പരാജയം. ഗുണഭോക്താക്കൾ തന്നെ പിന്മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ അർബൻ നക്സൽ എന്ന് കെ.സുരേന്ദ്രൻ.ലോകം മുഴുവൻ ഇന്ത്യാ വിരുന്ധ പ്രചരണം നടത്തുന്നു. ലോകത്തേറ്റവും സുതാര്യമായി നടക്കുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ലോകം മുഴുവൻ കുറ്റം പറഞ്ഞു നടക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. സുൽത്താൻബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. 2 തവണ കോടതി കുറ്റപത്രം തള്ളി. വ്യാജക്കേസെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു .2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ സി കെ ജാനുവിന് പണം നൽകിയെന്നായിരുന്നു കേസ്.
Be the first to comment