വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ ആണെന്ന് വ്യക്തമായെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പ്രസക്തമായ ചോദ്യങ്ങളാണ് കോടതി ചോദിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൃത്യമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകുന്നതിൽ സംസ്ഥാനം വീഴ്ച വരുത്തി. പുനരധിവാസ പാക്കേജ് വൈകുന്നതിന് കാരണം കേന്ദ്രമല്ല സംസ്ഥാന സർക്കാരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഈ പ്രശ്നത്തിൽ വസ്തുത മനസിലായിട്ടും കോൺഗ്രസും സിപിഐഎമ്മിന് ഒപ്പം നിൽക്കുകയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
വയനാട് ദുരന്തത്തെക്കാൾ വലിയ ദുരന്തമാണ് കോൺഗ്രസിന് സംഭവിച്ചിരിക്കുന്നത്. പിണറായിയുടെ അജണ്ടക്ക് വഴങ്ങി തെറ്റായ നിലപാട് സ്വീകരിച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പോസ്റ്റ് ഡിസാസ്റ്റർ നീഡ് സർവേ റിപോർട് സംസ്ഥാനം കൊടുത്തത് നവംബർ 13 ന് മാത്രം. മന്ത്രിസഭാ ഉപസമിതി എന്താ ചെയ്ത് കൊണ്ടിരുന്നത്. വെറും നോക്കുകുത്തിയായി ഉപസമിതി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രി കെ രാജനും സുരേന്ദ്രൻ മറുപടി നൽകി. റവന്യു മന്ത്രി ഇപ്പോഴും പഴയ വാദങ്ങൾ തന്നെ ഉന്നയിക്കുന്നു. നിവേദനം നൽകിയതിൽ അടക്കം വീഴ്ച വന്നു എന്നത് വസ്തുതയാണ്. വീട് നൽകാമെന്ന് പറഞ്ഞവരോട് സംസാരിക്കാൻ പോലും സർക്കാർ തയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കൈവശമുള്ള പണം എന്തു കൊണ്ട് ചെലവഴിക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
Be the first to comment