
കൊടകര കുഴൽപ്പണക്കേസിലെ ക്ലീൻ ചിറ്റിൽ മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കൊടകരയിൽ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന പോലീസ് പോലും കേസ് എടുത്തിട്ടില്ല. പിന്നെ ഇ.ഡി കേസ് എടുക്കണം എന്ന് പറയുന്നത് എന്തിന്. കൊടകര ഇതുവരെ അവസാനിപ്പിച്ചിട്ടില്ലേ.
എനിക്കെതിരെ ബത്തേരിയിലും മഞ്ചേശ്വരത്തും ഉണ്ടായ ആരോപണം തെറ്റാണ് തെളിഞ്ഞു. സംസ്ഥാന പോലീസ് പോലും കേസ് എടുത്തിട്ടില്ല. മാധ്യമങ്ങൾ വസ്‌തുതകൾ പരിശോധിക്കണം. തൃശൂരം പുരം നടത്തിപ്പ് വിഷയം നല്ല രീതിയിൽ പരിഹരിക്കും. തൃശൂർ എം പി സുരേഷ് ഗോപി പൂരം സുഗമമായി നടപ്പാക്കും. വിശ്വാസികളുമായി നേരിട്ട് ബന്ധമുള്ള ഒരു എം പിയാണ് അദ്ദേഹമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇ ഡി തള്ളി. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി എത്തിച്ചതാണെന്ന കേരള പോലീസിന്റെ കണ്ടെത്തലാണ് തള്ളിയത്. ആകെ 23 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കലൂര്‍ പി എം എല്‍ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Be the first to comment