സിപിഐഎം-കോൺഗ്രസ് കള്ളക്കളി; പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിച്ചില്ല; കെ സുരേന്ദ്രൻ

പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കാതെ പോയത് സിപിഐഎം-കോൺഗ്രസ് കള്ളക്കളി മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിന്റെ ഒരു വിഭാഗം പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതിനിടെ തൃശൂരിലെ കേക്ക് വിവാദത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. വെറും ഒരു മേയററെ മാത്രമല്ല കണ്ടത്. 10 ലക്ഷം കേക്കുകൾ നൽകിയിട്ടുണ്ട്. തൃശൂരിൽ വിജയിച്ചത് മേയറുടെ മാത്രം വോട്ട് കൊണ്ടല്ല ജന പിന്തുണ കൊണ്ടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇടതുപക്ഷ നേതാവിൻ നിന്ന് ഇത്തരം പ്രതികരണം പ്രതീഷിച്ചില്ല. സുനിൽ കുമാർ ക്രിസ്മസ് ആശംസകൾ നേർന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം തൃശൂരിലെ കേക്ക് വിവാദത്തിൽ നിലപാട് മയപ്പെടുത്തി സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. മേയറെ തിരഞ്ഞെടുത്തത് എൽഡിഎഫാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്റെ വീട് സന്ദർശിച്ചത് സൗഹൃദത്തിന്റെ ഭാഗമാണെന്നും എന്നാൽ മേയറുടെ വീട്ടിൽ കെ സുരേന്ദ്രൻ പോയത് നിഷ്കളങ്കമായി കാണുന്നില്ലെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേക്ക് വിവാദത്തിൽ എൽഡിഎഫ് കൗൺസിലർമാർ പിന്തുണക്കാത്തതിൽ സുനിൽകുമാർ വ്യക്തമായ മറുപടിയും നൽകിയില്ല.

ക്രിസ്തുമസ് ദിനത്തിൽ സ്നേഹസന്ദേശയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മേയർ എം കെ വർഗീസിനെ വീട്ടിലെത്തി കേക്ക് കൈമാറിയതിലാണ് ഇപ്പോഴത്തെ വിവാദം. കേക്ക് കൈമാറ്റം യാദൃശ്ചികമല്ലെന്നും മുന്നണി രാഷ്ട്രീയത്തോടാണ് കൂറ് പുലർത്തേണ്ടതെന്നും വി എസ് സുനിൽകുമാർ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*