
കടുത്തുരുത്തി : കനത്ത മഴയിലുണ്ടായ വെള്ളപ്പാച്ചിലിൽ ബൈപാസ് റോഡ് കുത്തിയൊലിച്ചു നശിച്ചു. റോഡിലാകെ മണ്ണും കല്ലും നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി – പിറവം റോഡിൽ ഇലയ്ക്കാട്ട് ഭാഗത്ത് മങ്ങാട് ബൈപാസാണ് കനത്ത മഴയിൽ വെള്ളപ്പാച്ചിലിൽ നശിച്ചത്. കൂറ്റൻ കല്ലുകളും മണ്ണും റോഡിലേക്ക് ഒഴുകിയെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു.
2017ൽ നിർമിച്ച ബൈപാസാണ് വെള്ളപ്പാച്ചിലിൽ തകർന്നത്. റോഡിന് നടുവിൽ വലിയ ഗർത്തമാണു രൂപപ്പെട്ടിരിക്കുന്നത്. ബൈപാസിന്റെ ഇരു വശവും നശിച്ചു. അനേകം കുടുംബങ്ങൾഉപയോഗിച്ചിരുന്ന റോഡാണ് കുത്തിയൊലിച്ചു പോയത്. 90 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ബൈപാസിൽ ടാറിങ് നടത്തിയിരുന്നില്ല. റോഡിലെ വലിയ കല്ലുകളും മണ്ണും നീക്കി രാവിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
Be the first to comment