കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് നാളെ മുതൽ

കടുത്തുരുത്തി പഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തിൽ നാളെ മുതൽ നവംബർ 2 വരെ എഴുമാന്തുരുത്തിൽ കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ലോക ടൂറിസം മാപ്പിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശമാണ് എഴുമാന്തുരുത്ത്. പുഴകളും കായലുകളും കനാലുകളും നെൽവയലുകളും വിവിധയിനം പക്ഷികളും നിറഞ്ഞ ശാന്തസുന്ദരമായ പ്രദേശമാണ് എഴുമാന്തുരുത്ത്.

 നാടൻ വിഭവങ്ങളും വിവിധ കാഴ്ചകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ടൂറിസം കയാക്കിങ്, ചെറു വള്ളംകളി മത്സരം, ചൂണ്ടയിടൽ മത്സരം, വലവീശൽ മത്സരം, കൊതുമ്പ് വള്ളങ്ങളുടെ മത്സരം, ഫുഡ് ഫെസ്റ്റ് എന്നിവയും, നാടൻ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും, കാർഷികമേള, ആമ്പൽ വസന്തം, ഉത്തരവാദിത്ത ടൂറിസം ഉത്പന്നങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ  എന്നിവയുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് തോമസ് ചാഴികാടൻ എം പി ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*