
കാഫിർ പോസ്റ്റ് ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ, തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു.
തനിക്കെതിരെ നടക്കുന്ന പ്രചരണം വഴി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുള്ള ശ്രമിച്ചു എന്നും വക്കീൽ നോട്ടീസിൽ റിബേഷ് പറഞ്ഞു. പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് അഡ്വ രാംദാസ് മുഖാന്തരം അയച്ച നോട്ടീസിലെ ആവശ്യം. ടിപി വധക്കേസിൽ സിപിഐഎമ്മിനായി ഹാജരായ അഭിഭാഷകൻ ആണ് അഡ്വ രാം ദാസ്.
ഹൈക്കോടതിയിൽ സമർപ്പിച്ച പോലീസ് അഫിഡവിറ്റിലുള്ള വിവരം മാത്രമാണ് പുറത്തു വന്നതെന്നും അത് വ്യാജമാണെന്ന് റിബേഷിന് തോന്നുന്നുവെങ്കിൽ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കുമാണ് വക്കീൽ നോട്ടിസ് അയക്കേണ്ടതെന്നും പാറക്കൽ അബ്ദുള്ള പ്രതികരിച്ചു.
Be the first to comment