
കൈപ്പുഴ: ഹൈസ്കൂൾ ക്ലാസുകളിൽ കുട്ടികൾക്ക് കരിയർ ഗൈഡൻസ് കൊടുക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ.കൈപ്പുഴ സെൻറ് ജോർജ് വി.എച്ച്.എസ്.എസ്.ശതാബ്ദി ആഘോഷ ഉദ്ഘാടനവും വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർപഠനം നടത്തേണ്ടത് കുട്ടിയുടെ അഭിരുചിക്ക് അനുസരിച്ചാണ്. അല്ലാതെ മാതാപിതാക്കളുടെ അഭിരുചിക്ക് അനുസരിച്ചില്ല.
കുട്ടികളിൽ ഒരു കാർഷിക സംസ്കാരം കൂടി വളർത്തിയെടുക്കാൻ കൈപ്പുഴ സ്കൂളിന് കഴിയുന്നുവെന്നത് കഴിഞ്ഞ കാല റിപ്പോർട്ടുകളിൽ വ്യക്തമാകുന്നതായി മന്ത്രി സൂചിപ്പിച്ചു.സ്കൂൾ ബസ് അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനവും മന്ത്രി യോഗത്തിൽ നടത്തി.
കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് ജോർജ് എം.പി.മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാ.സാബു മാലിത്തുരുത്തേൽ, കോർപ്പറേറ് മാനേജർ തോമസ് പുതിയ കുന്നേൽ, വി.കെ.പ്രദീപ്, തോമസ് കോട്ടൂർ ,പി.നവീന, എം.ആർ.സുനിമോൾ സുരേഷ് നാരായണൻ, പി.ടി. സൈമൺ, കെ.എം.ആൻസി, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ്.പ്രിൻസിപ്പൽ തോമസ് മാത്യൂ സുരേഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു. ലോഗോ പ്രകാശനവും കലണ്ടർ പ്രകാശനവും നടത്തി.
വിരമിക്കുന്ന അധ്യാപകരായ ജെ സി തോമസ്,പ്രഭ ടി ജോസഫ് എന്നിവരുടെ ഫോട്ടോകൾ അനാച്ചാദനം ചെയ്തു. 2026 ജനുവരി 23 ന് ശതാബ്ദി ആഘോഷങ്ങൾ സമാപിക്കും.
Be the first to comment