
കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ്.ശതാബ്ദി വർഷത്തിൽ .ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് 2025 ജനുവരി 17 വൈകുന്നേരം 5.30 ന് സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന യോഗത്തിൽ മന്ത്രി വി.എൻ.വാസവൻ തിരി തെളിക്കും.
കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിക്കും. ഫ്രാൻസീസ് ജോർജ് എം പി മുഖ്യ പ്രഭാഷണം നടത്തും.റവ.ഡോ.തോമാസ് പുതിയ കുന്നേൽ, ഫോട്ടോ അനാച്ഛാദനം നടത്തും.
സ്കൂൾ മനേജർ ഫാ.സാബു മാലിത്തുരുത്തേൽ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമിബോബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കോട്ടൂർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ.സുനിമോൾ, പി.ടി.എ പ്രസിഡൻ്റ് സുരേഷ് നാരായണൻ, ശതാബ്ദി കമ്മറ്റി വൈസ് ചെയർമാൻ പി.ടി. സൈമൺ, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ്, പ്രിൻസിപ്പാൾ തോമസ് മാത്യു, കെ.എം. ആൻസി ,സഞ്ജന കെ.സാബു, സ്കൂൾ ലീഡർ കൃപ രാജേഷ് എന്നിവർ പ്രസംഗിക്കും.
2026 ജനുവരി 23 ന് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നടക്കും.പൂർവ വിദ്യാർഥി സംഗമം, ഫുട്ബോൾ ടൂർണമെൻ്റ്, ക്വിസ് മത്സരം, സിനിമാ ശില്പശാല ,ജനകീയ ഓണാഘോഷം ,പൂർവ അധ്യാപക സംഗമം, പ്രാദേശിക ചരിത്ര ശില്പശാല ,കാർഷിക ചരിത്രപ്രദർശനം, ഐ.എസ്.ആർ.ഒ. ശാസ്ത്ര എക്സിബിഷൻ, കാരുണ്യ സ്പർശം പദ്ധതി, പൂർവ വിദ്യാർഥി മഹാസംഗമം, പൂർവിദ്യാർഥി കലാമേള, അധ്യാപക രക്ഷാകർതൃ ദിനാഘോഷം എന്നിവ ശതാബ്ദി വർഷത്തിൽ നടക്കും.
ഇന്നത്തെ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ്.കൈപ്പുഴയിൽ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിക്കുന്നത് 1926 മെയ് 17നാണ്. 1948-ൽ ഹൈസ്കൂളായി.2001 ൽവൊക്കേഷണൽ ഹയർ സെക്കൻഡറിയായി.ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ രജത ജൂബിലി കൂടിയാണ് ഈ വർഷം.എം.സി.ചാക്കോ മാന്തുരുത്തിലാണ് പ്രഥമ ഹെഡ്മാസ്റ്റർ അദ്ദേഹത്തിൻ്റെ പുത്രൻ ഡോ.ജോസ് സി .മാൻ്റിലും കുടുംബവുമാണ് പിതാവിൻ്റെ സ്മരണയ്ക്കായി ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടത്തിൻ്റെ നിർമാണം സ്പോൺസർ ചെയ്തത്. ഡോ. ജോസ് സി.മാൻ്റിൽ പൂർവ വിദ്യാർഥിയുമാണ്.
പത്രസമ്മേളനത്തിൽ ശതാബ്ദി കമ്മറ്റി ചെയർമാൻ, ഫാ.സാബു മാലിത്തുരുത്തേൽ, പ്രിൻസിപ്പാൾ തോമസ് മാത്യു, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ്, പബ്ലിസിറ്റി ചെയർമാൻ കൈപ്പുഴ ജയകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Be the first to comment