കക്കുകളി നാടകം; അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പളളിയിൽ പ്രതിഷേധ ജ്വാല ശനിയാഴ്ച

അതിരമ്പുഴ: ക്രൈസ്തവ സന്യാസിനിമാരെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ‘കക്കുകളി ‘ നാടകം നിരോധിക്കണമെന്നും വിശ്വാസ വിഷയങ്ങളെ വികലമാക്കുന്ന രാഷ്ടീയ ഇടപെടലുകള്‍ക്ക് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിരമ്പുഴ ഇടവക സമൂഹം മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം 5.30ന് അതിരമ്പുഴ പള്ളിയങ്കണത്തില്‍ നിന്നും ടൗണ്‍ കപ്പേളയിലേക്ക് പ്രതിഷേധ ജ്വാല നടത്തും.

ഒന്നിനു പിറകേ ഒന്നായി ക്രൈസ്തവ വിശ്വാസത്തെയും ആചാരത്തേയും അവഹേളിച്ചുകൊണ്ടു ബോധപൂര്‍വ്വം നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നതായും. സംസ്ക്കാരിക കേരളത്തിന്‍റെ മുഖത്തു കരി തേക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മതസൗഹാര്‍ദ്ദത്തിനു മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ അധികാരികള്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചിരിക്കുന്നതെന്നും വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ പറഞ്ഞു.

ഇതിനു മുന്നോടിയായി അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പളളി പ്രതിനിധി യോഗം കൂടുകയും പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത്ത് പ്ലാമൂട്ടിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*