കളമശേരി സ്ഫോടനം: കേസ് സ്വയം വാദിക്കാൻ പ്രതി മാർട്ടിൻ

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 29 വരെ റിമാൻഡ് ചെയ്തു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കേസ് അതീവ ഗൗരവമുള്ളതാണെന്നു കോടതി നിരീക്ഷിച്ചു.

തനിക്ക് അഭിഭാഷകന്‍റെ സേവനം വേണ്ടെന്നു ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ പറഞ്ഞു. കേസ് സ്വയം വാദിക്കാമെന്നും, തന്‍റെ ആശയങ്ങൾ താൻ തന്നെ വിശദീകരിച്ചുകൊള്ളാമെന്നും അറിയിച്ചു.

കൺവെൻഷൻ സെന്‍ററിലും അത്താണിയിലെ വീട്ടിലുമടക്കം തെളിവെടുപ്പിന് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നും പ്രതി അതീവ ബുദ്ധിശാലിയാണെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

താൻ മാത്രമാണ് പ്രതിയെന്ന് സ്‌ഥാപിക്കാൻ മാർട്ടിൻ ബോധപൂർവം നടത്തുന്ന ശ്രമങ്ങളാണോ എന്നതിൽ അന്വേഷണ സംഘത്തിനു വ്യക്തത വന്നിട്ടില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്ന മാർട്ടിൻ, മൊഴിക്കനുസരിച്ചുള്ള ചെറിയ തെളിവുകൾ പോലും പരപ്രേരണ കൂടാതെ നൽകുന്നുമുണ്ട്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് നയിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*