സെഞ്ച്വറിയടിച്ച് കമൽഹാസൻ ചിത്രം വിക്രം

ആർആർആർ, കെജിഎഫ് 2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് ഹിറ്റിന് പിന്നാലെയാണ് സിനിമാ മേഖലയിൽ തെന്നിന്ത്യൻ ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. ഇതോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബോളിവുഡ് ഏറെക്കാലം കൈയടക്കിവച്ചിരുന്ന ആധിപത്യം പഴങ്കഥ ആകുകയായിരുന്നു. വൻ ക്യാൻവാസിലെത്തുന്ന തെന്നിന്ത്യൻ ചിത്രങ്ങളെ ഭയക്കേണ്ട സാഹചര്യത്തിലാണ് നിലവിൽ ബോളിവുഡ് വ്യവസായം. ഇപ്പോഴിതാ കമൽഹാസൻ ചിത്രം വിക്രമിന് മുന്നിലും ബോളിവുഡിന് അടിപതറിയിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘സാമ്രാട്ട് പൃഥ്വിരാജ്’ രണ്ട് ദിവസത്തിൽ 23 കോടി നേടിയപ്പോൾ, രണ്ട് ദിവസം കൊണ്ട് “വിക്രം” സ്വന്തമാക്കിയത് 100 കോടിയാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*