പ്രണയമാധുര്യമായി പ്രണയ ദിനത്തിൽ റിലീസായ ‘കനവെ’ പ്രേക്ഷക ശ്രദ്ധ നേടുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ അക്ബര്‍ ഖാന്‍ മാര്‍ഗംകളി, എടക്കാട് ബറ്റാലിയന്‍ 06, ധമാക്ക, വര്‍ക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനമാലപിച്ചിട്ടുണ്ട്.
മനോഹരമായ ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സോഷ്യല്‍ മീഡിയ താരവും ഭക്തിഗാന രചയിതാവും ഒട്ടേറെ ഷോർട്ട് ഫിലിമുകൾക്കും തിരക്കഥ എഴുതി ശ്രദ്ധേയയായ കോട്ടയം കുറുപ്പന്തറ സ്വദേശി സൗമ്യ രഞ്ജിത്താണ്. ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എബി സേവ്യറാണ്.
മുഹ്‌സി ബാ അലിയും റോളി റെഡിയുമാണ് ദുബായിൽ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബത്തിന്റെ സംവിധാനവും ഛായഗ്രഹണവും എഡിറ്റിംഗും കളര്‍ മിക്‌സിംഗും ചെയ്തിരിക്കുന്നത് ഷെഫിന്‍ ഹമീദ് ആണ്.
Be the first to comment