കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന എന്‍ ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചി ഇഡി ഓഫീസില്‍ 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ഇ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെയും ഭാസുരാംഗനെയും മകനെയും കൊച്ചി ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലുകളുമായി ഭാസുരാംഗം സഹകരിക്കുന്നില്ലെന്നു വ്യക്തമാക്കിയ ഇഡി അതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരായതന്നും കൂട്ടിച്ചേര്‍ത്തു.
കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേടായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
Be the first to comment