ബെംഗളൂരു: കന്നഡ നടി സ്പന്ദന അന്തരിച്ചു. നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ബാങ്കോക്കിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കും.
ഈ മാസം 16-ാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്പന്ദനയുടെ മരണം. 2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. പൊലീസ് ഉദ്യോഗസ്ഥനായ ശിവറാമിന്റെ മകളായി തുളു കുടുംബത്തിലാണ് സ്പന്ദനയുടെ ജനനം. 2017ൽ രവിചന്ദ്രന്റെ അപൂർവ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. സ്പന്ദനയുടെ ഭർത്താവ് വിജയ രാഘവേന്ദ്രയുടെ ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയിരുന്നു.
Be the first to comment