കണ്ണൂർ മയക്കുമരുന്ന് കേസ്; പ്രധാന കണ്ണിയായ ഒരാൾകൂടി അറസ്റ്റിൽ

കണ്ണൂർ: ഒരുകോടിയുടെ മയക്കുമരുന്നുകേസിൽ പ്രധാന കണ്ണിയായ ഒരാൾകൂടി അറസ്റ്റിൽ. കൊട്ടിയൂർ മന്ദംചേരിയിലെ കളത്തിങ്കൽ ഹൗസിൽ ജിത്തു കെ.തോമസി (30)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. എൻജിനിയറിങ് ബിരുദധാരിയാണ് ജിത്തു.
 ആദ്യം ചെറുകിട കച്ചവടക്കാരിൽനിന്ന് മയക്കുമരുന്നായ എം.ഡി.എം.എ. വാങ്ങി ഉപയോഗിക്കുകയും നാട്ടിൽ വിൽപ്പന നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ലോക്ഡൗൺ തുടക്കത്തിലാണ് കേസിലെ പ്രധാന പ്രതിയായ നിസാമിനെ പരിചയപ്പെട്ടത്. സുഹൃത്ത് നൽകിയ ഫോൺ നമ്പറിലൂടെ പരിചയപ്പെട്ട നിസാമിന്റെ നിർദേശമനുസരിച്ച് സംഘാംഗമായി പ്രവർത്തിക്കുകയായിരുന്നു ജിത്തു. കണ്ണൂരിൽ വന്ന് നിസാമിന്റെ ആൾക്കാരിൽനിന്ന് മയക്കുമരുന്ന് വാങ്ങി മലയോരമേഖലകളിലും കോളേജ് വിദ്യാർഥികൾക്കുമായി കച്ചവടം നടത്തുകയായിരുന്നു രീതി. രണ്ടുവർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടുകൾ ഇയാൾ നിസാമുമായി നടത്തിയിരുന്നതായി ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽനിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇവരുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*