രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കപ്പെടണം. ഇന്ത്യ മറ്റൊരു രാജ്യത്തിനും താഴെയാകാന്‍ അനുവദിക്കരുതെന്നും ഈദ് ആശംസയില്‍ കാന്തപുരം പറഞ്ഞു. വ്യവസ്ഥാപിതമായ ചട്ടങ്ങളും നിയമങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ആ സല്‍പ്പേരുകൊണ്ടാണ് വലിയ രാഷ്ട്രങ്ങള്‍ പോലും ഇന്ത്യയെ ഭയപ്പെടുന്നത്.
ഇന്ത്യയിലെ ജനങ്ങളുടെ ഒറ്റക്കെട്ടായ ശബ്ദത്തെ എല്ലാവരും ബഹുമാനിക്കുന്നു. അത് നിലനിര്‍ത്തണം. കാന്തപുരം പറഞ്ഞു. അതിനിടെ രാജ്യത്ത് മതേതര സര്‍ക്കാര്‍ രൂപപ്പെടുന്നതിന് വേണ്ടിയാകണം സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി ഈദ് സന്ദേശത്തില്‍ പറഞ്ഞു. മുസ്ലിം വിരുദ്ധ നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുന്നതിന് തെളിവാണ് പൗരത്വ നിയമഭേദഗതിയെന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി. ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും എതിരാണ് പൗരത്വ നിയമഭേദഗതിയെന്നും പാളയം ഇമാം അഭിപ്രായപ്പെട്ടു.
Be the first to comment