
കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി.കാണക്കാരി വെമ്പള്ളി ഭാഗത്ത് ചുമടുതാങ്ങിയിൽ വീട്ടിൽ വിഷ്ണു രാഘവൻ (30) എന്നയാളെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
വിഷ്ണു രാഘവന് കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Be the first to comment