കേരള- കർണാടക മുഖ്യമന്ത്രിമാരെ പരിഹസിച്ച്‌ കർണാടക ബിജെപിയുടെ കാർട്ടൂൺ

കേരള- കർണാടക മുഖ്യമന്ത്രിമാരെ പരിഹസിച്ച്‌ കർണാടക ബിജെപിയുടെ കാർട്ടൂൺ. സമൂഹമാധ്യമ ഹാൻഡിൽ ആയ എക്‌സിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും പരിഹസിച്ച്‌ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. ‘പാപ്പർ സഹോദരങ്ങൾ ‘ എന്ന് ഇരുവരെയും വിശേഷിപ്പിച്ചാണ് ബിജെപിയുടെ പോസ്റ്റ്. രണ്ടു മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളെ സാമ്പത്തികമായി പാപ്പരാക്കാൻ മത്സരമാണെന്ന കുറിപ്പോടെയാണ് പരിഹാസ പോസ്റ്റ്.

കാർട്ടൂണിൽ പിണറായി പറയുന്നത്: നാവു കേരളവന്നു മൊതലു ദീവാളി മാഡുത്തീവി- (ഞങ്ങൾ കേരളത്തെ പാപ്പരാക്കി). അപ്പോൾ സിദ്ധരാമയ്യയുടെ മറുപടി: ഇല്ല ഇല്ല മൊതലു നാവു കർണാടക വന്നു ദിവാളി മാഡുത്തീവി (അല്ല അല്ല ഞങ്ങളാണ് പാപ്പരാക്കുന്നതിൽ മുന്നിൽ കർണാടകയേ ഞങ്ങൾ പാപ്പരാക്കി) എന്നാണ്. സംസ്ഥാനങ്ങളെ പാപ്പരാക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനം ഇരു മുഖ്യമന്ത്രിമാരും അവകാശപ്പെടുകയാണെന്നാണ് കാർട്ടൂണിൻ്റെ സാരാംശം.

Be the first to comment

Leave a Reply

Your email address will not be published.


*