സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്ന് ഡി കെ ശിവകുമാർ

ഡി കെ ശിവകുമാറിന്റെ മൃഗബലി ആരോപണത്തിൽ വിവരശേഖരണത്തിനായി കർണാടക ഇന്റെലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ. കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്നാണ് ഡി കെ ശിവകുമാറിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനാണ് രഹസ്യാന്വേഷണ വിഭാഗം കണ്ണൂരിൽ എത്തിയത്.

അഞ്ചാംഗ സംഘമാണ് അന്വേഷണത്തിനായി കണ്ണൂരിൽ എത്തിയത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തനിക്കും സിദ്ധരാമയ്യക്കുമെതിരെയാണ് യാഗം നടന്നത്. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയതെന്ന് വിവരം കിട്ടിയെന്ന് ശിവകുമാർ പറഞ്ഞു. യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ലെന്നും ശിവകുമാർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*