കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ

കര്‍ണാടക ഷിരൂരിലെ ഗംഗാവലി നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. എക്‌സിലെ പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സ്ഥിരീകരണം. എന്നാല്‍ ഷിരൂര്‍ ദുരന്തത്തില്‍ കാണാതായ മലയാളി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണോ ഇതെന്നതു സംബന്ധിച്ച് വ്യക്തതയില്ല. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ലോറി ഉടന്‍ പുറത്തെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കവേയാണ് നിര്‍ണായക കണ്ടെത്തല്‍. അര്‍ജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍വാര്‍ എസ്പി പറഞ്ഞു. ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയയത്. 

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം ട്രക്ക് കരയ്‌ക്കെത്തിക്കാനാണ് ശ്രമം. ഐ ബോഡ് ഉപയോഗിച്ച് ഇവിടെ പരിശോധന നടത്തും. നാവിക സേന മുങ്ങല്‍ വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പുഴയില്‍ പരിശേധന നടത്തും.

16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*