
കോട്ടയം: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഇന്ന് “കാരുണ്യയാത്ര ” എന്ന പേരിൽ ഫണ്ട് ശേഖരണം നടത്തുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും യാത്രക്കാരും “കാരുണ്യ യാത്ര”യിൽ പങ്കാളികളായി.
യാത്രക്കാർ യാത്രാക്കൂലിക്കു പകരം മനസറിഞ്ഞു നല്കുന്ന സംഭാവനയാണ് ഫണ്ടിൻ്റെ പ്രധാന സ്രോതസ്.
ബസ് സർവ്വീസിൽ നിന്നും ലഭിക്കുന്ന ഇന്നത്തെ വരുമാനം വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങാകും. ജീവനക്കാർ ഇന്നത്തെ ശമ്പളവും ഫണ്ടിലേയ്ക്കു നല്കും.
കാരുണ്യയാത്രയിൽ ലഭിക്കുന്ന തുക അസോസിയേഷൻ്റെ വയനാട്ടിലെ പ്രവർത്തകർ മുഖേന ദുരിതബാധിതർക്ക് വീട് നിർമ്മിച്ച നല്കുന്നതിന് ഉപയോഗിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Be the first to comment