സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന താലൂക്കുതല അദാലത്ത് ‘കരുതലും കൈത്താങ്ങും’ എന്ന പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ബേക്കർ സ്കൂളിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ജലവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
വിവിധ കാരണങ്ങളാൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനാണ് സംസ്ഥാനത്തുടനീളം വിവിധ മന്ത്രിമാർ പങ്കെടുത്തുകൊണ്ട് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. തണ്ണീർത്തടസംരക്ഷണം, ദുരന്ത നഷ്‌ടപരിഹാരം, പരിസ്ഥിതി മലിനീകരണം, അതിർത്തിത്തർക്കം, വയോജനസംരക്ഷണം, വ്യവസായസംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങി ഇരുപത്തിയേഴോളം വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുന്നത്.
Be the first to comment